പുസ്തക പൂജ, സാരസ്വതഘൃതം, സരസ്വതി പൂജ, എന്നിവയോടു കൂടി വിജയദശമി ആഘോഷം
മണ്ഡലകാല ഭഗവദ്ദുപാസനയജ്ഞം
മണ്ഡലമാസത്തിൽ അയ്യപ്പൻവിളക്കും അന്നദാനവും
മകര സംക്രമ ദിനത്തിൽ അയ്യപ്പ സഹസ്രനാമ സമൂഹ ലക്ഷാർച്ചനയും, അന്നദാനവും, മകര സംക്രമ ജ്യോതി തെളിയിക്കലും
മേടമാസത്തിലെ രോഹിണിക്ക് 6 നാൾ മുൻപ് അയ്യപ്പ സ്വാമിക്ക് സപ്തശുദ്ധി, സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതാഭിഷേകം, ഇടക്കവാദ്യം, നാദസ്വരം, ചെണ്ടമേളം, സ്വാമിതുള്ളൽ എന്നിവയോടു കൂടി ചുറ്റുവിളക്കും, നിറമാലയും
മേടമാസത്തിലെ രോഹിണി നക്ഷത്രത്തിൽ തന്ത്രി പൂജ, ഉദയാസ്തമന പൂജ, കലശാഭിഷേകം, തിടമ്പ് എഴുന്നള്ളിപ്പ്, പകൽപൂരം, കൂട്ടിഎഴുന്നള്ളിപ്പ്, കലാപരിപാടികൾ എന്നിവയോടുകൂടി പ്രതിഷ്ഠാദിന മഹോത്സവം